- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്വേഷ പ്രചാരകനായ പാലാ ബിഷപ്പിനെ മന്ത്രി വാസവൻ സന്ദർശിച്ചത് സർക്കാരിന്റെ പ്രതിനിധിയായി; ഇരകൾക്ക് ഒപ്പം നിൽക്കാതെ വേട്ടക്കാർക്ക് ഒപ്പം നിൽക്കാനാണ് ശ്രമം; സർക്കാർ നിലപാട് വർഗീയതയെ പ്രോൽസാഹിപ്പിക്കും എന്ന് പോപുലർ ഫ്രണ്ട്
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ അടഞ്ഞ അധ്യായമായി ചിത്രീകരിക്കാനുള്ള സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ്. വിദ്വേഷ പ്രചാരകനായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ മന്ത്രി വാസവൻ സന്ദർശിച്ചത് സർക്കാരിന്റെ പ്രതിനിധിയായാണ്. ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാർക്കൊപ്പം നിൽക്കാനാണ് ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നിൽ നേതാക്കൾ ക്യു നിൽക്കുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്ലിം സമുദായത്തെ ഭീകരവൽക്കരിക്കാൻ ഇക്കൂട്ടർ മത്സരിക്കുകയുമാണ്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രീണനങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുക.
സമുദായ സൗഹാർദ്ദത്തെ തകർക്കും വിധം പാല അതിരൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ കുറവിലങ്ങാട് മഠത്തിൽ നടന്ന കുർബാനയ്ക്കിടെ വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയിരുന്നു. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ച് താമരശ്ശേരി രൂപത ഇറക്കിയ വേദ പാഠപുസ്തകവും കഴിഞ്ഞ ദിവസം പുറത്തുവന്നു. ക്രൈസ്തവ യുവജന കൂട്ടായ്മയായ കാസയുടെ നേതൃത്വത്തിൽ അതിതീവ്രവർഗീയ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അധികാര ഭ്രാന്ത് തലയ്ക്ക് പിടിച്ചതോടെ ഇതൊന്നും കാണാൻ കഴിയാത്ത വിധം ഭരണകൂടത്തിന്റെ കണ്ണിൽ തിമിരം ബാധിച്ചിരിക്കുകയാണ്.
മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവർ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും പ്രതിഷേധിക്കുന്നവർ ഭീകരവാദികളുമാവുന്ന പിണറായി മാജിക് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർഥമാണെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് പാലാ ബിഷപ്പിനും താമരശ്ശേരി അതിരൂപതക്കും എതിരേയാണ്. അതിന് മുഖ്യമന്ത്രി തയ്യാറാവണം.
മറുനാടന് മലയാളി ബ്യൂറോ