ഇല്ലിനോയ് : ഇല്ലിനോയ് സംസ്ഥാനത്തെ അവശേഷിക്കുന്ന അവസാനത്തെ സിയേഴ്സ് സ്റ്റോറും അടച്ചു പൂട്ടുന്നതായി സെപ്റ്റംബർ 16 വ്യാഴാഴ്ച സിയേഴ്സ് കോർപ്പറേറ്റിന്റെ അറിയിപ്പിൽ പറയുന്നു .

സിയേഴ്സ് കോർപ്പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഹോഫ്മാൻ എസ്റ്റേറ്റിന് ഒരു സ്ട്രീറ്റ് താഴെയുള്ള വുഡ് ഫീൽഡ് മാൾ സ്റ്റോറാണ് അടച്ചു പൂട്ടുന്നത് .

കഴിഞ്ഞ ഇരുപതു വർഷമായി നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിയേഴ്സിന്റെ സ്ഥാപനങ്ങൾ ഒന്നൊന്നായി അടക്കുന്നത് നിരാശാജനകമാണെന്ന് ഇല്ലിനോയ് റീട്ടെയ്ൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റോബ് കാർ പറഞ്ഞു .

ഹോളിഡേ സീസൺ അവസാനിക്കുന്നതോടെ നവംബർ അവസാനത്തോടെയായിരിക്കും വുഡ് ഫീൽഡ് മാളിലുള്ള സിയേഴ്സ് അടച്ചു പൂട്ടുക

2018 ൽ സിയേഴ്സ് ബാങ്ക് റെപ്സി ഫയൽ ചെയുമ്പോൾ 700 സ്റ്റോറുകൾ പ്രവർത്തിച്ചിരുന്നു . ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ സ്ഥാപനമായ സിയേഴ്സിന്റെ പതനം അതിവേഗമായിരുന്നു .

മാർക്കറ്റ് പ്ളെയ്സിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ കഴിയാതിരുന്നതാണ് സിയേഴ്സിന്റെ പരാജയകാരണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടി .

1892 ൽ ഷിക്കാഗോയിലാണ് സിയേഴ്സിന്റെ ആരംഭം . 2018 ലെ കണക്കനുസരിച്ച് 13.8 ബില്യൺ ഡോളറിന്റെ റവന്യു ഉണ്ടായിരുന്നു ഓപ്പറേറ്റഡ് ഇൻകം 1448 ബില്യൺ ഡോളറുമായിരുന്നു . വേൾപൂൾ , കെ.മാർട്ട് എന്നിവയും സിയേഴ്സിന്റെ ഭാഗമായിരുന്നു