കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, പ്രൈമറി 1 മുതൽ 5 വരെയുള്ള വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 27 മുതൽ പ്രൈമറി സ്‌കൂൾ വിടുന്ന പരീക്ഷ അവസാനിക്കുന്നതുവരെ ഹോം ബേസ്ഡ് ലേണിങിലേക്ക് മടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കി.ദേശീയ പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന സ്‌പെഷ്യൽ എഡ്യുക്കേഷൻ (SPED) സ്‌കൂളുകൾക്കും ഈ നടപടികൾ ബാധകമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം (MOE) ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷത്തെ പ്രൈമറി സ്‌കൂൾ ലിവിങ് എക്‌സാം സെപ്റ്റംബർ 30 ന് ആരംഭിച്ച് ഒക്ടോബർ 6 ന് അവസാനിക്കും. ഇതിന് മുമ്പ് ഗാർഹിക പഠനം നടത്താനാണ് നിർദ്ദേശം നല്കിയത്. വീട്ടിലിരുന്ന് പഠിക്കുന്ന കാലയളവിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ തുറന്നിരിക്കും. വീട്ടിൽ നിന്ന് ജോലി ചെയ്യാനോ മറ്റ് ബുദ്ധിമുട്ടികളോ അനുഭവിക്കുന്ന മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്‌കൂളുകളെ സഹായത്തിനായി സമീപിക്കാം.

കിന്റർഗാർട്ടനുകൾ, കിന്റർഗാർട്ടൻസ് കെയർ സേവനങ്ങൾ, വിദ്യാർത്ഥി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സാധാരണ രീതിയിൽ പ്രവർത്തിക്കും.സ്‌കൂളിലേക്ക് വിദ്യാർത്ഥികളുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാൻ, ഇനിപ്പറയുന്ന തീയതികളിൽ വീട്ടിൽ ഒരു ആന്റിജൻ സ്വാബ് ടെസ്റ്റ് നടത്താൻ വിദ്യാർത്ഥികളൊട് നിർദ്ദേശിക്കുന്നുണ്ട്. പ്രൈമറി 6 വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 27 അല്ലെങ്കിൽ 28; പ്രൈമറി 1-5 വിദ്യാർത്ഥികൾക്ക് ഒക്ടോബർ 4 അല്ലെങ്കിൽ 5.