- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ദോഹയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; മരണം വിളിച്ചത് സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ പി എ മുബാറക്
ഖത്തർ: ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.എ. മുബാറക് (66) ദോഹയിൽ അന്തരിച്ചു.ദോഹയിൽ വെള്ളിയാഴ്ച രാത്രി 11നായിരുന്നു മരണം. ഖബറടക്കം ശനിയാഴ്ച വൈകിട്ട് ഖത്തറിൽ. കൊവിഡാനന്തര രോഗത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്നു.
ചന്ദിക ദിനപ്പത്രം കൊച്ചി, ഖത്തർ മുൻ ലേഖകനും ഖത്തർ കെഎംസിസി മുൻ സെക്രട്ടറിയുമായിരുന്നു. ഖത്തർ വാണിജ്യ മന്ത്ര്യാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. പ്രവാസി സെക്രട്ടറി, ഖത്തർ കെഎംസിസി സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.
എറണാകുളം ജില്ല മുസ്‌ലിംലീഗ് ഭാരവാഹിയായിരുന്ന ആലുവ പരേതനായ പി.എ. അബ്ദുറഹ്‌മാൻ കുട്ടിയുടെയും മൂവാറ്റുപുഴ പട്ടിലായികുടിയിൽ പരേതയായ എ.ജെ. ഫാത്തിമയുടെയും മകനാണ്. ഭാര്യ നാജിയ മുബാറക് കഴിഞ്ഞ ഏപ്രിലിൽ കോവിഡ് ബാധിച്ച്ചികിത്സയിലിരിക്കെ മരണപ്പെട്ടു.