ബൂദബിയിലേക്ക് റോഡ് മാർഗം പ്രവേശിക്കുന്നതിന് നാളെ (സെപ്റ്റംബർ 19) മുതൽ കോവിഡ് പരിശോധന ആവശ്യമില്ലെന്നു അബുദാബി എമർജൻസി ,ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റി അറിയിച്ചു.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ തീരുമാനം.

ഞായറാഴ്ച മുതലാണ് തീരുമാനം നിലവിൽ വരിക. ഇതോടെ ദുബൈ അടക്കമുള്ള എമിറേറ്റുകളിൽനിന്ന് തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാകും. അബൂദബിയിൽ പരിശോധനയുടെ 0.2ശതമാനം പേർക്ക? മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. നിലവിൽ എമിറേറ്റിലെ പൊതുയിടങ്ങളിൽ പ്രവേശിക്കാൻ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സിഗ്‌നൽ കാണിക്കണമെന്ന നിബന്ധനയുണ്ട്.