- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചരിത്രം കുറിച്ച് കൊളറാഡോ ഗവർണറുടെ സ്വവർഗ വിവാഹം
കൊളറാഡോ : കൊളറാഡോ ഗവർണർ ജറിഡ് പോളിസ് (46) തന്റെ ദീർഘകാല സുഹൃത്തായിരുന്ന മാർലോൺ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തിൽ സ്ഥാനം പിടിച്ചു .നിലവിലുള്ള ഗവർണർ സ്വവർഗ വിവാഹം നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമാണ് . സെപ്റ്റംബർ 15 ബുധനാഴ്ച കൊളറാഡോ യൂണിവേഴ്സിറ്റി ബോൾഡറിലായിരുന്നു ഗവർണർ ജറിഡ്, മാർലോൺ റീസിന്റെ വിരലിൽ വിവാഹ മോതിരം അണിഞ്ഞത് .
പതിനെട്ടു വര്ഷം ഒന്നിച്ചു താമസിച്ച ഇവർ രണ്ടു കുട്ടികളെ വളർത്തിയിരുന്നു റിങ് ബെയററായി ഇവരുടെ ഒൻപത് വയസ്സുകാരനായ മകനും , ഫ്ളവർ ഗേളായി ഏഴു വയസ്സുള്ള മകളും ഇവർക്കൊപ്പം വിവാഹത്തിൽ പങ്കെടുത്തു . ചെറിയ ചടങ്ങുകളോടെയാണ് ഇരുവരും ജൂയിഷ് പാരമ്പര്യമനുസരിച്ച് വിവാഹിതരായത് .
2011 ൽ യു.എസ് കോൺഗ്രസ്സിൽ ലോ മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ' ഗെ ' ആയിരുന്നു പോളിസ് . വീണ്ടും ചരിത്രം കുറിച്ച് 2019 ൽ അമേരിക്കയിലെ ആദ്യ ' ഗെ ' സംസ്ഥാന ഗവർണറായി (കൊളറാഡോ) പോളിസ് തിരഞ്ഞെടുക്കപ്പെട്ടു .
2014 ൽ സ്വവർഗ വിവാഹം കൊളറാഡോ സംസ്ഥാനത്ത് നിരോധിച്ചിരുന്നു . അതെ വർഷം ജൂലായിൽ ഡിസ്ട്രിക്ട് കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി . 2015 ൽ യു.എസ് സുപ്രീം കോടതി രാജ്യത്താകമാനം സ്വവർഗ വിവാഹം നിയമവിധേയമാക്കി ഉത്തരവിട്ടു .
2019 ഡിസംബറിൽ വിവാഹ നിശ്ചയം നടത്തിയതിന് ശേഷം റീസിന് കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു . രോഗം പൂർണമായും മാറിയതിന് ശേഷമാണ് വിവാഹത്തിനെത്തിയത് .
സ്വവർഗ വിവാഹം എന്തിനാണെന്ന് ചോദിച്ച കുട്ടികളോട് വ്യക്തമായ വിശദീകരണം നൽകാതെ എല്ലാം ഭംഗിയായി നടക്കുമെന്ന് പറഞ്ഞാണ് പോളിസ് മുട്ടിന്മേൽ നിന്ന് വിവാഹിതനായത്.