ന്യൂഡൽഹി: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ കരട് വിജ്ഞാപനത്തിന് അംഗീകാരമായി. 148 ചതുരശ്രകിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാകും. കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ കരട് വിജ്ഞാപനം അതേപടി അംഗീകരിക്കുകയായിരുന്നു.

ഉദ്യാനത്തിന് 9.8 കിലോമീറ്റർ ദൂരം വരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ചുകിടക്കുന്നു. കരട് വിജ്ഞാപനത്തിലെ ആശങ്ക പരിഹരിച്ചെന്ന് കേരളം.