അയർലന്റിലെ വിമാനക്കമ്പനിയായ റെയ്‌നറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിത പൈലറ്റാകുന്നു. അയർലന്റിലെ ബ്യൂമോണ്ടിൽ സ്ഥിരതാമസമാക്കിയ ജിജി തോമസ് ആണ് റെയ്‌നറിന്റെ വിമാനത്തിന് സാരഥ്യം വഹിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്. ഡബ്ലിനിലെ ബാലിഷാനോണിൽ താമസിക്കുന്ന തോമസ് ഫിലിപ്പ്- റേച്ചൽ തോമസ് ദമ്പതികളുടെ മകളാണ് ജിജി തോമസ്.

ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ ഏവിയേഷൻ മാനേജ്മെന്റ് ബിരുദപഠനം നടത്തിയ ജിജി കാർഗോ അനലിസ്റ്റ് ആയും മറ്റും ജോലികൾ ചെയ്ത ശേഷമാണ് തന്റെ ചിരകാലസ്വപ്നമായ പൈലറ്റ് എന്ന മോഹത്തിന് ചിറക് മുളപ്പിച്ചത്. കോർക്കിലെ അഎഠഅയിൽ പൈലറ്റ് സ്റ്റഡീസിന് ചേർന്ന ജിജി പഠനം ഉന്നതനിലവാരത്തിൽ പൂർത്തിയാക്കി. ജിജിയുടെ പ്രതിഭ മനസിലായ റെയ്‌നർ, വൈകാതെ തന്നെ തങ്ങളുടെ പൈലറ്റാകാൻ ഈ മിടുക്കിയെ ക്ഷണിച്ചു. ഇതോടെ ജിജിയുടെ ഏറെ നാളത്തെ സ്വപ്നമാണ് വാനോളം ഉയരത്തിൽ പറന്നുയർന്നത്.

എയർ ലിംഗസിൽ ബിസിനസ് കാർഗോ അനലിസ്റ്റ് ആയും IAG Group-Â Insights Analyst ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വീണ്ടും എയർ ലിംഗസിൽ തന്നെ ഓപ്പറേഷൻസ് പ്ലാനിങ് അനലിസ്റ്റ് ആയി തിരികെയെത്തിയ ജിജി, ഏതാനും നാൾ ജോലി ചെയ്ത ശേഷം തന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാനായി കോർക്കിലെ AFTAയിൽ പൈലറ്റ് സ്റ്റഡീസിന് ചേരുകയായിരുന്നു.

സഹോദരനായ ജിതിൻ തോമസ് ഡൻഡ്രമിൽ റസ്റ്ററന്റ് മാനേജറായും, മറ്റൊരു സഹോദരനായ ജിബിൻ തോമസ് സ്ലൈഗോയിലെ Castle Dargan Resortൽ ജനറൽ മാനേജറായും ജോലി ചെയ്യുന്നു.