- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിനേഷൻ; മെനിഞ്ചൈറ്റീസ്, ന്യുമോണിയാ വാക്‌സിനേഷൻ അടുത്ത മാസം മുതൽ
തിരുവനന്തപുരം: കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്ത് അടുത്ത മാസം മുതൽ പുതിയ വാക്‌സിനേഷൻ ആരംഭിക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയിൽ നിന്നു കുഞ്ഞുങ്ങൾക്ക് ഈ വാക്‌സീൻ സംരക്ഷണം നൽകും. യൂണിവേഴ്സൽ ഇമ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ (പിസിവി) ആണു നൽകുന്നത്.
ഒന്നര മാസം, മൂന്നര മാസം, 9 മാസം എന്നീ പ്രായക്കാർക്കായി 3 ഡോസ് വാക്‌സീനാണു നൽകുന്നത്. മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനവും ആരംഭിച്ചു. ന്യുമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയിൽ നിന്നു കുഞ്ഞുങ്ങൾക്ക് ഈ വാക്‌സീൻ സംരക്ഷണം നൽകും.
രോഗം ഗുരുതരം, ചികിത്സ ചെലവേറും
5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിനു പ്രധാന കാരണം ന്യുമോകോക്കൽ ന്യുമോണിയ ആണെന്നു കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ രൂപമാണ് ഇത്. ചുമ, കഫക്കെട്ട്, പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണു ലക്ഷണങ്ങൾ. അസുഖം കൂടിയാൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുണ്ടാകാം. ചികിത്സാച്ചെലവും കൂടുതലാണ്.