- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനുമതിയില്ലാതെ ഏഴു വയസ്സുള്ള മകളുടെ മുടി മുറിച്ചു; സ്‌കൂൾ അധികൃതർക്കെതിരെ ഒരു മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പിതാവിന്റെ ലോ സ്യൂട്ട്
മിഷിഗൺ: മാതാപിതാക്കളുടെ അനുമതിയില്ലാതെ ഏഴു വയസ്സുള്ള മകളുടെ മുടി ഭാഗികമായി മുറിച്ചു കളഞ്ഞ സ്‌കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ് ഒരു മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലോ സ്യൂട്ട് ഫയൽ ചെയ്തു. സംഭവത്തിനു ശേഷം കുട്ടി മാനസികമായി തളർന്നിരിക്കയാണെന്നും പിതാവ് പറഞ്ഞു.
ഏഴുവയസ്സുള്ള മകൾ വംശീയ അധിക്ഷേപത്തിനും വർണ്ണവിവേചനത്തിനും ഭീഷണിക്കും ഇരയായതായി പിതാവ് ആരോപിച്ചു. തലയുടെ ഒരു ഭാഗത്തുള്ള ചുരുണ്ട മുടിയാണ് മുറിച്ചു മാറ്റിയത്. മൗണ്ട് പ്ലസന്റ് പബ്ളിക് സ്‌കൂളിനെതിരെ ഗ്രാന്റ് റാപ്പിഡ്സിലെ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്‌കൂൾ ലൈബ്രേറിയൻ, അദ്ധ്യാപകസഹായി എന്നിവരാണ് പ്രതിചേർക്കപ്പെട്ടിരിക്കുന്നത്.
കറുത്ത വർഗ്ഗക്കാരനായ ജിമ്മി ഹോപ്പ്മേയറാണ് കുട്ടിയുടെ പിതാവ്. മകളുടെ മുടി വളർത്തുന്നതിനുള്ള ഭരണഘടന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടതായും പിതാവ് പരാതിയിൽ പറയുന്നു.
സ്‌കൂൾ അധികൃതർ ആരോപണം പാടേ നിഷേധിച്ചു യാതൊരു വംശീയ വിവേചനമോ ഭീഷണിയോ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. സംഭവത്തെക്കുറിച്ച് ജില്ലാ സ്‌കൂൾ ബോർഡ് അധികൃതർ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.