തിങ്കളാഴ്ച മുതൽ, യൂറോപ്യൻ മെഡിസിൻ ഏജൻസി അംഗീകരിച്ച വാക്‌സിൻ വിദേശത്ത് എടുത്തവർക്കും സ്വിസ് കോവിഡ് സർട്ടിഫിക്കറ്റ് എടുത്ത ശേഷം റസ്റ്റോറന്റുകളിലും വേദികളിലും പ്രവേശിക്കാൻ കഴിയും. സ്വിറ്റ്‌സർലൻഡിന്റെ കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ മാറ്റം ബാധകമാണ്. അത് സ്വിറ്റ്‌സർലൻഡിൽ താമസിക്കുന്ന ആളുകളാണെങ്കിലും വിദേശത്ത് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരായാലും ബിസിനസ്സ് അല്ലെങ്കിൽ ടൂറിസം യാത്രക്കാരായാലും ഈ നിയമം ഗുണകരമാകും.

യുകെ, ഇന്ത്യ അല്ലെങ്കിൽ ഇസ്രയേലിൽ നിന്നുള്ള ആളുകൾക്ക് ഈ മാറ്റം ഏറെ സഹായകരമാകും. ഇവരിൽ പലർക്കും അസ്ട്രാസെനെക്ക കുത്തിവയ്‌പ്പ് ലഭിച്ചവരായിരിക്കും. ഇതുവരെ കോവിഡ് സർട്ടിഫിക്കറ്റിനായി സ്വിറ്റ്‌സർലൻഡിൽ അംഗീകരിച്ച വാക്‌സിനുകൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. ആസ്ട്രാസെനെക്ക ഉപയോഗിച്ച് പൂർണ്ണമായും വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

സെപ്റ്റംബർ 20 മുതൽനാല് വാക്‌സിനുകൾ ഇഎംഎ അംഗീകരിച്ചവ ആസ്ട്രാസെനേക്ക, ഫൈസർ ബയോൺടെക്, മോഡേണ, ജോൺസൺ, ജോൺസൺ ഇവയ്ക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകും.പൂർണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തയാളിനും, അടുത്തിടെ വൈറസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ നെഗറ്റീവ് ടെസ്റ്റ് നടത്തിയവർക്കും കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ രാജ്യത്തെ ബാറുകൾ, റെസ്റ്റോറന്റുകൾ, നൈറ്റ് ലൈഫ് വേദികൾ, ജിമ്മുകൾ, ചില സ്വകാര്യ ഇവന്റുകൾ എന്നിവയിലേക്ക് പ്രവേശനം അനുവദിക്കു.

മാത്രമല്ല തിങ്കളാഴ്‌ച്ച മുതൽ ര്യത്ത് പ്രവേശിക്കുന്നവർക്ക് കർശനമായ നിയമങ്ങളും സർക്കാർ പ്രഖ്യാപിച്ചു.പ്രതിരോധ കുത്തിവയ്‌പ്പ് തെളിയിക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വൈറസ് ബാധിച്ചവർക്കും സുഖം പ്രാപിച്ചതിനും തെളിവ് കാണിക്കാൻ കഴിയാത്തവർക്കും സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ നെഗറ്റീവ് ടെസ്റ്റിന്റെ തെളിവ് കാണിക്കേണ്ടിവരും.നാലോ ഏഴോ ദിവസം കഴിഞ്ഞ്, അവർ മറ്റൊരു പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.