- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക്ലന്റ് പ്രദേശം ചൊവ്വാഴ്ച്ച മുതൽ ലെവൽ 3 ഇളവുകളിലേക്ക്; മറ്റ് പ്രദേശങ്ങളിൽ ലെവൽ 2 നിയന്ത്രണം തുടരും; ഇൻഡോർ സേവനങ്ങളിൽ 100 പേരെ വരെ പങ്കെടുക്കാം; മാറ്റങ്ങൾ അറിയാം
കഴിഞ്ഞ അഞ്ച് ആഴ്‌ച്ചയോളമായി ലോക്ഡൗണിലായിരുന്ന ഓക്ലാൻഡ് പ്രദേശം ലെവൽ 3 ഇളവുകളിലേക്ക് നീങ്ങുകയാണ്. നാളെ മുതൽ ഓക്ലാൻഡ്ഇളവോടെ ലെവൽ മൂന്നിലേക്ക് മാറുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.ന്യൂസിലൻഡിലെ മറ്റു പ്രദേശങ്ങളിൽ ലെവൽ രണ്ടു തന്നെ തുടരും, എന്നാൽ ഇൻഡോർ സേവനങ്ങളിൽ 100 പേരെ വരെ പങ്കെടുപ്പിക്കാം എന്നുള്ള പുതിയ നിയമം ഇന്ന് പ്രസ്താവിച്ചു.
എന്നാൽ ഓക്‌ലൻഡിന്റെ സമീപപ്രദേശമായ വൈക്കാട്ടോയിൽ കമ്മ്യൂണിറ്റി കേസ് കണ്ടെത്തിയതിനെത്തുടർന്നു വൈക്കാട്ടോയുടെ വടക്കൻ പ്രദേശത്തു താൽക്കാലികമായ നിയന്ത്രണങ്ങൾ ഉണ്ടാകും.ലെവൽ 3 നു കീഴിലുള്ള ഹൈസ്‌കൂളുകളിൽ മാസ്‌കുകളും നിർബന്ധമായിരിക്കും.ലെവൽ 2 ലെ ഒത്തുചേരലുകൾ 50 ൽ നിന്ന് 100 ആളുകളായി വിപുലീകരിക്കാൻ കഴിയും.ഓക്ലൻഡിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരെ മുഴുവൻ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരൈണെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കുന്നതുവരെ വീട്ടിൽ തന്നെ തുടരാനാണ് നിർദ്ദേശം.
വ്യക്തിപരമായ കാരണങ്ങളാൽ അതിർത്തി കടക്കേണ്ട ആളുകൾ ഇപ്പോൾ 72 മണിക്കൂറിനുള്ളിൽ കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് ഫലത്തിന്റെ തെളിവുകൾ കൈവശം വയ്ക്കണമെന്നും നിർദ്ദേശമുണ്ട്.പുതിയ നിയന്ത്രിത ഐസൊലേഷൻ ആൻഡ് ക്വാറന്റൈൻ (MIQ) ലോബി സംവിധാനം ഇന്ന് ആരംഭിച്ചു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് ക്രിസ്മസ് വരെയുള്ള മാസങ്ങളിൽ ലഭ്യമായ 3000 മുറികൾക്കായി ഓൺലൈൻ സേവനത്തിൽ ലോഗിൻ ചെയ്തത്.ഇന്ന് റിലീസ് ചെയ്ത എല്ലാ മുറികളും വെറും 67 മിനിറ്റിനുള്ളിൽ ബുക്കിങ് ആയി. അടുത്ത ബുക്കിങ് എന്നാണെന്ന് അറിയുവാൻ വെബ്‌സൈറ്റ്/സോഷ്യൽ മീഡിയ/ന്യൂസ് അറിയിപ്പുകൾ എല്ലാ ദിവസവും നോക്കുക.