- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുടമ്പത്ത് കെ.എ. താജുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മുഖ്യരക്ഷാധികാരിയും, ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ കെ.ടി.സലീമിന്റെ വന്ദ്യ പിതാവും, നമ്പ്രത്ത്കര യു .പി.സ്‌കൂൾ വികസന കമ്മിറ്റി ചെയർമാൻ, ഡൗൺ പബ്ലിക് സ്‌കൂൾ ചെയർമാൻ, സി. പി. എം. മെമ്പർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വന്ന കുന്നോത്ത് മുക്ക്, തിരുടമ്പത്ത്.കെ.എ. താജുദ്ദീൻ(80) നിര്യാതനായി.
ഭാര്യ മറിയം,മക്കൾ കെ.ടി.സലീം ബഹ്‌റൈൻ, ഒ.പി.റഷീദ്. മരുമക്കൾ സുബൈദ സലീം, തസ്‌നി റഷീദ്.സംസ്‌കാര ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ചാരിറ്റി കൺവീനർ ശശി അക്കരാൽ എന്നിവർ പങ്കെടുത്തു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ.പി.എഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Next Story