- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഇപ്പോൾ നൽകേണ്ടതില്ലെന്നു ഫെഡറൽ അഡൈ്വസറി പാനൽ തീരുമാനം
വാഷിങ്ടൺ : അമേരിക്കയിൽ ഡൽറ്റാ വേരിയന്റ് വ്യാപകമായതോടെ ബൂസ്റ്റർ കോവിഡ് 19 ഡോസ് നൽകണെമന്ന ബൈഡൻ ഭരണകൂട തീരുമാനത്തിന് കനത്ത പ്രഹരം നൽകി ഫെഡറൽ അഡൈ്വസറി പാനൽ തീരുമാനം . അടുത്ത ആഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് ബൈഡൻ ഒരു മാസം മുൻപ് വാഗ്ദാനം ചെയ്തിരുന്നു .
അമേരിക്കയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഇപ്പോൾ നൽകേണ്ടതില്ലെന്നും 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ഫൈസർ കോവിഡ് 19 ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നാണ് അഡൈ്വസറി പാനലിന്റെ ഭൂരിപക്ഷ തീരുമാനം .
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉപദേശം നൽകുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ദ്ധർ ഉൾപ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം . എല്ലാവര്ക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന തീരുമാനത്തിനെതിരെ 16 പേര് വോട്ട് ചെയ്തപ്പോൾ 2 പേർ മാത്രമാണ് അനുകൂലിച്ചത് . പിന്നീട് നടന്ന വോട്ടെടുപ്പിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രം കോവിഡ് ബൂസ്റ്റർ നൽകിയാൽ മതിയെന്ന് 18 വോട്ടിന് അംഗീകരിക്കുകയായിരുന്നു .
കമ്മിറ്റിയുടെ തീരുമാനത്തെ ഫൈസർ സ്വാഗതം ചെയ്തു . കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ നടത്തുന്നതിനുള്ള അവസരം തീരുമാനത്തെത്തുടർന്ന് ലഭിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണെന്ന് അധികൃതർ പറഞ്ഞു.