- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നിരസിച്ചുവെന്ന് പരാതി; പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളെല്ലാം സ്വീകരിക്കണം; രസീതും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കുന്ന എല്ലാ പരാതികളും സ്വീകരിച്ച് രസീത് നൽകാൻ ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. മുക്കുന്നുമ്മൽ സ്വദേശി ഉണ്ണിക്കൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നിരസിച്ചുവെന്നാണ് പരാതി. കമ്മീഷൻ റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. സ്വത്ത് ഭാഗം വയ്ക്കുന്ന സംബന്ധിച്ച തർക്കമാണ് പരാതിക്കാരനുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെയും സഹോദരിയെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ താൻ നൽകിയ പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് 23 ന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.