- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം വിറ്റു നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

പള്ളിക്കത്തോട്: സ്ഥലം വിറ്റു നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടർന്ന് ഇളംപള്ളി പുല്ലാനിത്തകിടി ഇല്ലിക്കൽ സുധീപ് ഏബ്രഹാം (50), വാഴൂർ ടിപി പുരം കണ്ണംപുറത്ത് വടക്കേതിൽ ജയ്‌സൺ കെ.ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ കുടുംബത്തിനു പണത്തിന് ആവശ്യം വന്നതിനാൽ മറ്റൊരു കുടുംബത്തെ സമീപിച്ചിരുന്നു. ഇവരുടെ സ്ഥലം വിറ്റു നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞതിനാലാണ് സ്ഥലം വിൽപനയ്ക്കു യുവതി ശ്രമിച്ചത്. സുധീപും ജയ്‌സണും ചേർന്നു സ്ഥലം വിറ്റു നൽകാമെന്നു പറഞ്ഞ് ഇവരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ സുദീപിന്റെ വീട്ടിലെത്തിച്ചാണ് പീഡനം നടത്തിയത്.
യുവതിയുടെ പരാതിയെ തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.പ്രദീപ്, എസ്‌ഐ മോഹനകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.എസ്‌ഐമാരായ സജികുമാർ, വി.കെ.രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

