- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഷിങ്ടൺ ഡിസിയിൽ ട്രമ്പനുകൂലികൾ സംഘടിപ്പിച്ച പ്രതിഷേധ റാലി പരാജയം ; റാലിയിൽ പങ്കെടുക്കാനെത്തിയത് മൂന്നുറോളം പേർ മാത്രം
വാഷിങ്ടൺ ഡി.സി.: പൊതു തിരഞ്ഞെടുപ്പിൽ ട്രമ്പ് പരാജയപ്പെട്ടതിനെതുടർന്ന് ട്രമ്പനുകൂലികൾ ജനുവരി 6ന് നടത്തിയ കാപ്പിറ്റോൾ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ബൈഡൻ ഭരണകൂടം പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നും, നൂറുകണക്കിനാളുകളെ അറസ്റ്റു ചെയ്ത ജയിലിലടച്ചിരിക്കുന്നുവെന്നും ആരോപിച്ചു സെപ്റ്റംബർ 18 ശനിയാഴ്ച വാഷിങ്ടൺ ഡിസിയിൽ ട്രമ്പനുകൂലികൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം തീർത്തും പരാജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൻ പ്രതിഷേധന പ്രകടനം പ്രതീക്ഷിച്ചു കാപ്പിറ്റോളിൽ വിന്യസിപ്പിച്ചിരുന്ന സൈനീകരുടെ ആകെ എണ്ണത്തിലും കുറവു പേർ മാത്രമാണ് പ്രകടനത്തിനായി എത്തിച്ചേർന്നത്. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ മാത്രമാണ് പ്രകടനത്തിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരും, സുരക്ഷാ പ്രവർത്തകരും കാപ്പിറ്റോളിൽ ദിവസങ്ങളായി ക്യാമ്പടിച്ചിരുന്നു. ജന ആറിലെ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഭരണകൂടം കർശന മുന്നറിയിപ്പും നൽകിയിരുന്നു.
പ്രസിഡന്റ് ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നൽകിയവർ തന്നെയായിരുന്നു ഈ റാലിക്കും നേതൃത്വം നൽകിയത്. ഉച്ചക്കു ഒരു മണിയോടെ ആരംഭിച്ച പ്രകടനം ഒരു മണിക്കൂറിനുള്ളിൽ പിരിച്ചുവിട്ടു. യാതൊരു അനിഷ്ഠ സംഭവങ്ങളും ഇല്ലാതെ റാലി പര്യവസാനിച്ചതു സൈനീകർക്കും, സുരക്ഷാ പ്രവർത്തകർക്കും വളരെ ആശ്വാസമായി. റാലിക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിട്ടതും, അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകുമോ എന്ന ഭയമാണ് ആളുകളെ അകറ്റി നിർത്തിയതെന്ന് ട്രമ്പ് പക്ഷം ആരോപിക്കുമ്പോൾ, ട്രമ്പിന്റെ പഴയ പ്രകടനം നഷ്ടപ്പെടുന്നുവോ എന്ന ചോദ്യചിഹ്നമാണ് സാധാരണ വോട്ടർമാർ ഉയർത്തുന്നത്.