- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎൻ പൊതുസഭാ മുഖ്യസമ്മേളനം ഇന്ന മുതൽ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന (യുഎൻ) യുടെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണ വിഭാഗമായ പൊതുസഭയുടെ 76-ാം സമ്മേളനത്തിലെ 'ജനറൽ ഡിബേറ്റ്' യോഗങ്ങൾ ഇന്നു മുതൽ 27 വരെ നടക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ശനിയാഴ്ചയാണ്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ന്യൂയോർക്കിലെത്തി. പ്രസിഡന്റ് ഷി ചിൻപിങ് ചൊവ്വാഴ്ച വിഡിയോ ലിങ്ക് വഴി പ്രസംഗിക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയും അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുമാണു മുഖ്യചർച്ചയാകുക.
ബൈഡനും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് 'ക്വാഡ്' രാജ്യകൂട്ടായ്മയിലെ നേതാക്കളുടെ യോഗവും വൈറ്റ് ഹൗസിൽ നടക്കും. മോദി, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരുമായാണ് ഈ യോഗത്തിൽ ബൈഡൻ ചർച്ച നടത്തുന്നത്.