- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരുടെ ഭൂരേഖകളുമായി ബന്ധിപ്പിക്കാൻ ഇനി തിരിച്ചച്ചറിയിൽ നമ്പർ; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും പ്രധാനമന്ത്രി ഫസൽ ബീമ യോജന ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഈ നമ്പർ നിർബന്ധമാക്കും
ന്യൂഡൽഹി: കേരളത്തിലെ കർഷർക്കും ഇനി തിരിച്ചറിയിൽ നമ്പർ. കേരളത്തിലെ കർഷകർക്കു 12 അക്ക തിരിച്ചറിയൽ നമ്പർ നൽകാൻ കേന്ദ്ര കൃഷി മന്ത്രാലയം ഒരുങ്ങുകയാണ്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമ യോജന ഉൾപ്പെടെയുള്ള പദ്ധതികൾ ഇതുവഴി കർഷകരുടെ ഭൂരേഖകളുമായി ബന്ധിപ്പിക്കാനാണു പദ്ധതി. കൃഷിക്കാർ അല്ലാത്തവരും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന പരാതി പരിഹരിക്കാനാണ് ഇത്. യഥാർത്ഥ കർഷകരെ കണ്ടെത്താനാണ് നീക്കം.
മധ്യപ്രദേശ്, യുപി, രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങളിൽ റജിസ്‌ട്രേഷൻ തുടങ്ങി. 8 കോടി കർഷകരുടെ വിവരശേഖരണം പൂർത്തിയാകുമ്പോൾ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. കേരളത്തിലും റജിസ്‌ട്രേഷൻ വൈകാതെ തുടങ്ങും. ആധാർ അധിഷ്ഠിതമാണു റജിസ്‌ട്രേഷൻ. അതുകൊണ്ട് തന്നെ മറ്റ് സഹായങ്ങൾ വാങ്ങുന്നവരേയും കണ്ടെത്താൻ കഴിയും.
Next Story