യർ ഇന്ത്യയും എയർ കാനഡയും ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്കും വാൻകൂവറിലേക്കും ഉള്ള വിമാനങ്ങൾ രാജ്യത്തിന്റെ പ്രവേശന നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ പുനരാരംഭിക്കുന്നു. എയർ കാനഡയുടെ ഡൽഹിയിൽ നിന്നുള്ള ആദ്യ പുറപ്പെടൽ ബുധനാഴ്ച ആയിരിക്കുമ്പോൾ, എയർ ഇന്ത്യ ഇതുവരെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഞായറാഴ്ച മുതൽ ഫ്‌ളൈറ്റുകൾ ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഡൽഹി എയർപോർട്ടിനെ അറിയിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ, കോവിഡ് -19 പാൻഡെമിക് കണക്കിലെടുത്ത് ഇന്ത്യയിലെ സേവനങ്ങൾ നാല്മാസത്തോളം നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ കേസുകൾ കൂടിയതിനെ തുടർന്ന് ആണ് എയർലൈൻ ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചത.

കൂടാതെ, ഇന്ത്യയിൽ നിന്നുള്ള ഫ്‌ളൈറ്റുകളുടെ കോവിഡ് -19 ടെസ്റ്റിങ് ആവശ്യകതകൾ കമ്പനി യാത്രക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെസ്റ്റിങ് സെന്ററിൽ നിന്ന് നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് നടത്തേണ്ടതാണ്.എയർ കാനഡ വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂർ മുമ്പ് എടുക്കേണ്ടതാണ്.ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്ന് വരുന്ന ഫ്‌ളൈയറുകളുടെ കാര്യത്തിൽ പോലും മറ്റ് ടെസ്റ്റുകൾ സ്വീകരിക്കില്ലെന്ന് എയർ കാനഡ അറിയിച്ചു.