- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ ചെയ്ത യാത്രക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശനം അനുവദിക്കാൻ സിംഗപ്പൂർ; വാക്‌സിനേറ്റഡ് ട്രാവൽ ലെയിൻ വരും ആഴ്ച്ചകളിൽ വിപുലീകരിക്കും
കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ ചെയ്ത യാത്രക്കാർക്ക് 'വരും ആഴ്ചകളിൽ ക്വാറന്റൈൻ ചെയ്യാതെ സിംഗപ്പൂരിൽ പ്രവേശിക്കാൻ കഴിയും.വാക്‌സിനേറ്റഡ് ട്രാവൽ ലെയ്നിന്റെ (വിടിഎൽ) വിജയകരമായ തുടക്കത്തിന് ശേഷമാണ് ഇത വിപുലികരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് ിന് കീഴിൽ വന്ന ഏകദേശം 900 യാത്രക്കാരിൽ ഒരു കോവിഡ് -19 കേസ് മാത്രമാണ് കണ്ടെത്തിയത്.
സെപ്റ്റംബർ 8 ന് ആരംഭിച്ച പദ്ധതി, ബ്രൂണെയ്ക്കും ജർമ്മനിക്കും ആണ് തുടക്കമായി തുറന്നിരിക്കുന്നത്.ഈ സ്‌കീമിനു കീഴിലുള്ള യാത്രക്കാർ ഒരു സ്റ്റേ-ഹോം നോട്ടീസിന് പകരമായി നാല് കോവിഡ് -19 പിസിആർടെസ്റ്റുകൾ വരെ എടുക്കും.വിടിഎൽ വഴി സിംഗപ്പൂരിൽ പ്രവേശിക്കാൻ ഇതുവരെ 2,500 പേർ അപേക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
എന്നാൽ സിഗംപ്പൂർ ഇനി വിടിഎല്ലിന് കീഴിൽ ഏത് രാജ്യക്കാർക്കാണ് അനുമതി നല്കുകയെന്നത് പൊതുജനാരോഗ്യ പരിഗണനകളുടെയും പ്രവർത്തന വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും.പൊതു ആരോഗ്യ ഘടകങ്ങളിൽ കോവിഡ് -19 നിരക്ക്, പ്രതിരോധ കുത്തിവയ്‌പ്പ് നിരക്ക്, രാജ്യത്ത് നിലവിലുള്ള പരിശോധന രീതി എന്നിവ ഉൾപ്പെടുന്നു.ആവശ്യമായ കോവിഡ് -19 പ്രോട്ടോക്കോളുകൾക്കനുസൃതമായി എയർലൈനുകൾക്കും എയർപോർട്ട്, ഇമിഗ്രേഷൻ അധികാരികൾക്കും സന്ദർശകരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നത് പ്രവർത്തന വിലയിരുത്തലുകളിൽ ഉൾപ്പെടുന്നു.