ല്ലാ ഔട്ട്‌ഡോർ ഡൈനിങ് ഏരിയകളിലേക്കും പുകവലി നിരോധനം വ്യാപിപ്പിക്കണമെന്ന വിക്ലോ കൗൺസിലർ എറിക ഡോയ്‌ലിന്റെ നിർദ്ദേശത്തിന് പിന്തുണയുമായി സോഷ്യൽമീഡിയയും.തന്റെ മകളുമൊത്ത് വൈകുന്നേരം പുറത്തിറങ്ങിയ എറിക്കാ ഔട്ട് ഡോർ ഡൈനിംഗിൽ ഭക്ഷണത്തിനിരുന്നപ്പോൾ ഉണ്ടായ അനുഭവമാണ് എറിക്കയെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതിലേയ്ക്ക് എത്തിയത്.

ആരു പിന്തുണച്ചാലും ഇല്ലെങ്ങിലും ഈ ആ ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് എറിക്കയുടെ പക്ഷം.തന്റെ ആവശ്യം എറിക്ക ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകൾക്കുള്ളിൽ 11,000 ലൈക്കുകളും നൂറുകണക്കിന് ഷയറുകളും കമന്റുകളുമാണ് ലഭിച്ചത്. തന്റെ ആവശ്യത്തെ അംഗീകരിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ടെന്നും ഡൈനിംഗുകളിൽ പുകവലി നിരോധിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും എറിക്കാ പറഞ്ഞു.

2025 ഓടെ അയർലൻഡ് ഫലത്തിൽ പുകയില വിമുക്തമാകുമെന്ന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ കഴിഞ്ഞയാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.പുകയില വിമുക്ത അയർലണ്ടിനായുള്ള രണ്ട് പ്രധാന പ്രമേയങ്ങൾ കുട്ടികളുടെ സംരക്ഷണവും പുകവലി നിഷ്‌ക്രിയമാക്കലുമാണ്.
അയർലണ്ടിൽ നിലവിലുള്ള പുകയില നിയന്ത്രണ നയങ്ങളും നിയമനിർമ്മാണങ്ങളും നടത്താൻ പദ്ധതിയിടുകയും 2025 ഓടെ 5% ൽ താഴെ പുകവലി വ്യാപന നിരക്ക് - പുകയില വിമുക്തമാക്കാനുള്ള ലക്ഷ്യവുമാണ് സർക്കാരിന്റെ പദ്ധതി.

കുട്ടികൾ കൂടുതലായി സന്ദർശിക്കുന്ന പ്രദേശങ്ങളിൽ പുകയില രഹിത പരിസ്ഥിതി അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ഇപ്പോൾ ടിപ്പററി, ഓഫാലി, ഡബ്ലിൻ എന്നിവിടങ്ങളിലെ പ്രാദേശിക അധികാരികൾ സ്ഥാപിച്ചിട്ടുണ്ട്, അതിനാൽ 'സ്‌മോക്ക് ഫ്രീ' സോണുകൾ രാജ്യത്തുടനീളം മാനദണ്ഡമാകുമെന്ന് പ്രതീക്ഷിക്കുന്നു