.സി.എഫിന് കീഴിൽ പ്രവാസി വനിതകൾക്കായി ഗൾഫിലുടനീളം തുടക്കം കുറിച്ച ഹാദിയ വുമൺസ് അക്കാഡമിയുടെ നാലാമത് എഡിഷൻ ബഹ്റൈൻ തല വിജയികളെ പ്രഖ്യാപിച്ചു. യഥാക്രമം വാഹിദ ഇബ്രാഹിം, നജ്മ റിയാസ്, മുഹ്സിന ഷെനിൽ, സ്വാലിഹ ഉസ്മാൻ, ഷാർജ ലുഖ്മാൻ ഒന്നാം സ്ഥാനവും ഷീബ മുസ്ഥഫ. ഫാസില ഷാനവാസ്, ഫൗസിയ ഷരീഫ്, റുബീന ജുനൈദ്, ഷബീന മുജീബ്, ആയിശ മുഹമ്മദ്, റഹ്‌മത് ഫൈസൽ രണ്ടാം സ്ഥാനവും കദീജ ബഷീർ. ഫാത്തിമത് സഫൂറ. ഹുസ്നുബാനു, കമറുന്നിസ്സ സലാം, തരാന ഷാഹിർ, റസിയ നജീം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ഐ.സി.എഫ് നേതാക്കൾ അനുമോദിച്ചു.

പ്രവാസി സഹോദരിമാർക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങൾ പകരുന്ന വനിതകളാൽ നയിക്കപ്പെടുന്ന പഠന സംരഭമാണ് ഹാദിയ വുമൺസ് അക്കാഡമി. ഹാദിയയുടെ വിജയകരമായ നാലു വർഷങ്ങൾ പൂർത്തീകരിച്ച് അഞ്ചാമത് എഡിഷൻ ഈ മാസം അവസാന വാരം തുടക്കം കുറിക്കും. അഡ്‌മിഷനും വിശദ വിവരങ്ങൾക്കും 33492088 എന്ന നമ്പറിൽ ബന്ധപ്പെടാകുന്നതാണെന്ന് ഹാദിയ ഡയരക്ടർ ശംസുദ്ധീൻ പൂകയിൽ അറിയിച്ചു.