- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അൻവർ സാദത്തിന്റെ മകൾക്ക് വിദ്യാഭ്യാസ സഹായ നിധി കൈമാറി
കുവൈറ്റ് സിറ്റി: ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അന്തരിച്ച ഒഐസിസി പ്രവർത്തകൻ അൻവർ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ സഹായ ഫണ്ടിലേക്ക് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ഒഐസിസി യൂത്ത് വിങ് നാഷണൽ കമ്മിറ്റിക്ക് കൈമാറി.
ഞ്യായറാഴ്ച അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് വിങ്ങ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജോബിൻ ജോസിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് കൈമാറി.
ചടങ്ങിൽ ഒഐസിസി ആലപ്പുഴ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലേഷ് ബി പിള്ളൈ, യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ്,യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, വിജോ പി തോമസ്, യൂത്ത് വിങ് നാഷണൽ ജനറൽ സെക്രട്ടറി ഇല്ലിയാസ് പുതുവാച്ചേരി എന്നിവർ പങ്കെടുത്തു.
Next Story