- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്ത്തള്ളണം: മാണി സി കാപ്പൻ
പാലാ: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഒരുലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്ത്തള്ളാൻ സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കിയെന്ന് എം എൽ എ കുറ്റപ്പെടുത്തി.കോവിഡ് പ്രതിസന്ധിമൂലം ജനമാകെ ദുരിതത്തിലാണ്. സാധാരണക്കാർ സാമ്പത്തിക പ്രതിസന്ധിയെയും നേരിടുകയാണ്. ഇതൊന്നും പരിഗണിക്കാതെ ജനദ്രോഹ നടപടികളുമായി സർക്കാരുകൾ രംഗത്തു വന്നിരിക്കുന്നതിനെതിരെ ശക്തമായ ജനരോഷം ഉയരണം. വിദേശ രാജ്യങ്ങളിൽ ജനങ്ങൾക്കു സാമ്പത്തിക സഹായമടക്കം ലഭ്യമാക്കുന്നുണ്ട്. എന്നാലിവിടെ പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് എല്ലാ മേഖലകളെയും തകർത്തു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.
യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഏ.കെ ചന്ദ്രമോഹൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്,റോയി മാത്യു എലിപ്പുലിക്കാട്ട്, ജോഷി പുതുമന, സി.റ്റി രാജൻ, ആർ.പ്രേംജി, തോമസ് ഉഴുന്നാലിൽ, ആർ സജീവ്, സന്തോഷ് കാവുകാട്ട്, ബിന്ദു സെബാസ്റ്റ്യൻ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, പ്രസാദ് ഉരുളികുന്നം, സന്തോഷ് കുര്യത്ത്, ടോം കോഴിക്കോട്ട് , ടോമി പൊരിയത്ത്, എംപി കൃഷ്ണൻ നായർ, എ. എസ്സ് തോമസ്, ഷൈൻ പാറയിൽ, ബാബു മുകാല, ബിബിൻ രാജ് , മത്തച്ചൻ പുതിയിടത്തുചാലിൽ ,ജോൺസി നോബിൾ, ജോഷി ജോഷ്വാ, ജയിംസ് ചടയനാട്ടിൽ,ഷോജി ഗോപി, ടോം നല്ലനിരപ്പേൽ, ജോസഫ് പുളിക്കൻ, ഷീല ബാബു,എൻ.പി അപ്പച്ചൻ, സന്തോഷ് മണർകാട്ട് ,ജോഷി നെല്ലിക്കുന്നേൽ, രാഹുൽ, ജോർജുകുട്ടി ചൂരക്കൽ, ഗോപിനാഥൻ നായർ, തോമസുകുട്ടി നെച്ചിക്കാട്ട്, രാജു കൊക്കോപ്പുഴ, റിജോ ഒരപ്പൂഴിക്കൽ, ജോസ് എടേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.