- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാമിൽ ഗുരുതര പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു; ഇന്നലെ ചീങ്കണ്ണിപ്പുഴയിൽ ആനയെ കണ്ടെത്തിയത് കാലിലും ദേഹത്തും വ്രണങ്ങളുമായി
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.
കാലിലും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെ മുതൽ ഫാമിൽ കണ്ടിരുന്നത്. ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിലാണ് കൊമ്പനെ കണ്ടെത്തിയത്.
കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടു തന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story