- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം: ഫെഡറൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഗവർണ്ണർ
ഓസ്റ്റിൻ: ടെക്സസ് അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവരുടെ ജീവനുപോലും ഭീഷിണിയുയർത്തുംവിധം അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹനം തടയുന്നതിന് അടിയന്തിരമായി ഫെഡറൽ എമർജൻസി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് പ്രസിഡന്റ് ബൈഡന് കത്തയച്ചു.
അതിർത്തി സുരക്ഷാ സേനക്കും, കുതിരപടയാളികൾക്കും നിയന്ത്രിക്കാനാവാത്തവിധം ഹെയ്ത്തി അഭയാർത്ഥി പ്രവാഹം വൻ വർഡെ കൗണ്ടിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നുവെന്നും, കോവിഡ് ഉൾപ്പെടെയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ബൈഡന് അയച്ചകത്തിൽ ഏബട്ട് ചൂണ്ടികാട്ടി.
ഡെൽ റിയൊബ്രിഡ്ജിനടിയിൽ നിന്നും 6000ത്തിൽപരം ഹേയ്ത്തി അഭയാർത്ഥികൾ ഉൾപ്പെടെയുള്ളവരെ നീക്കം ചെയ്തതായി യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രൊ മേയർക്കാസ് അറിയിച്ചു. 600 ഹോം സെക്യൂരിറ്റി ജീവനക്കാരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ചൂണ്ടികാട്ടി.
ടെക്സസ്മെക്സിക്കൊ അതിർത്തി പ്രശ്നം വളരെ ഗുരുതരമാണെന്ന് ബൈഡനും സമ്മതിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെ തിരിച്ചയയ്ക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു. അതേസമയം ടെക്സസ് അതിർത്തിയുടെ സംരക്ഷണത്തിനായി 1.8 ബില്യൺ ഡോളറിന്റെ അധിക ചെലവിനുള്ള ബിൽ ഗവർണ്ണർ ഗ്രേഗ് ഏബട്ട് അടിയന്തിരമായി ഒപ്പുവെച്ചിട്ടുണ്ട്