- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾക്ക് ആശ്വസിക്കാം;നിർത്തിവെച്ച റിഡൻഡൻസി പേ സ്‌കീം അയർലണ്ടിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനം
ഡബ്ലിൻ : പകർച്ചവ്യാധിയെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക പേയ്‌മെന്റ് പ്രഖ്യാപിച്ചു. എടക്ക് നിർത്തിവെച്ച റിഡൻഡൻസി പേ സ്‌കീം പുനരാരംഭിക്കാൻ ആണ് സർക്കാർ തീരുമാനം. കഴിഞ്ഞ മന്ത്രിസഭായോഗമാണ് അയർലണ്ടിൽ സാങ്കേതികവിദ്യ മൂലം ജോലി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായുള്ള റിഡൻഡൻസി സ്‌കീം തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്. സ്‌കീമിന്റെ വിശദാംശങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പാൻഡെമിക് സമയത്ത് കമ്പനികളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്ന കാരണത്താലും അപേക്ഷകരുടെ ബാഹുല്യമുണ്ടാകുമെന്ന ആശങ്കയും മൂലമാണ് റിഡൻഡൻസി പേയ്മെന്റുകൾ താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു. എ്ന്നാൽ കഴിഞ്ഞ ദിവസം മന്ത്രിസഭ അത് വീണ്ടും പുനരാരംഭിക്കാൻ തീരുമാനിച്ചു.സെപ്റ്റംബർ 30 മുതൽ നിലവിൽ വരും
പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതിനെ തുടർന്ന് തൊഴിൽ രഹിതരാകുന്നവർക്കുള്ള പായ്‌ക്കേജാണ് റിഡൻഡൻസി പേ സ്‌കീം.ജീവനക്കാരെ പിരിച്ചുവിടുകയോ നിശ്ചിത കാലയളവിൽ ഹ്രസ്വകാല ജോലിയിൽ നിന്നും മാറ്റി നിർത്തുകയോ ചെയ്താൽ ഈ പേയ്‌മെന്റുകൾ തേടാം. പകർച്ചവ്യാധി സമയത്ത് പാൻഡെമിക് തൊഴിലില്ലായ്മ പേയ്മെന്റോ (പിയുപി) മറ്റ് തൊഴിലന്വേഷകരുടെ പേയ്മെന്റുകളെയോ ആശ്രയിക്കുന്ന തൊഴിലാളികൾക്കും റിഡൻഡൻസി പേയ്മെന്റ് ലഭിക്കും.
2024 വരെയാണ് ഈ സ്‌കീം പ്രാബല്യത്തിലുണ്ടാവുക. ഒരു തൊഴിലാളിക്ക് പരമാവധി 1,860 യൂറോ വരെയാകും ലഭിക്കുക. തൊഴിലുടമകൾക്ക് അവരുടെ ഈ ബാധ്യതകൾ നിറവേറ്റുന്നതിന് സോഷ്യൽ ഇൻഷുറൻസ് ഫണ്ടിൽ നിന്ന് വായ്പയും ലഭ്യമാക്കും. അടുത്ത വർഷം ആദ്യ പകുതിയോടെ ഈ പേയ്‌മെന്റ് സ്വീകരിക്കാവുന്നതാണ്.
റിഡൻഡൻസി ക്ലെയിം പുനഃസ്ഥാപിക്കാൻ 30 മില്യൺ മുതൽ 130 മില്യൺ യൂറോ വരെ ചെലവാകുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. .അയർലണ്ടിലെ നിയമാനുസൃതമായ റിഡൻഡൻസിയുടെ നിരക്ക് ഓരോ വർഷവും രണ്ടാഴ്ചത്തെ ശമ്പളമാണ്. കൂടാതെ ഒരാഴ്ചത്തെ അധിക ശമ്പളവും ലഭിക്കും. എന്നിരുന്നാലും ആഴ്ചയിൽ 600 യൂറോയെന്ന പരിധിയുമുണ്ടാകും.