ന്യൂസിലന്റ് സർക്കാരിന്റെ ക്ലീൻ വെഹിക്കിൾ ബില്ലിന് ആദ്യ ഘട്ടത്തിന് അംഗീകാരമായി.ലാൻഡ് ട്രാൻസ്‌പോർട്ടി മുന്നോട്ട് വച്ച ് ക്ലീൻ വെഹിക്കിൾസ് ഭേദഗതി ബിൽ ആദ്യത്തെ വോട്ടിങ് 43 നെതിരെ 77 വോട്ടുകൾക്കാണ് പാസാക്കിയത്.ലേബർ, ഗ്രീൻസ്, ടെ പോറ്റി മാവോറി എന്നിവർ ബില്ലിനെ പിന്തുണച്ചു,

ഇലക്ട്രിക് വെഹിക്കിൾ അടക്കം, കുറഞ്ഞ എമിഷൻ വാഹനങ്ങൾ എന്നിവ വാങ്ങുന്നവർക്ക് പാരിതോഷികം നൽകാനും ഗ്യാസ് ഗുസ്ലറുകൾ ഇറക്കുമതി ചെയ്യുന്നവരിൽ നിന്ന് പണം ഈടാക്കാനുമുള്ള സർക്കാർ പദ്ധതിക്കാണ് അംഗീകാരമായത്.ഇറക്കുമതി മലിനീകരണ നിലവാരം ഉള്ള മറ്റ് ഒഇസിഡി രാജ്യങ്ങളുമായി ന്യൂസിലാൻഡിനെ കൊണ്ടുവരാൻ ബിൽ സഹായിക്കുമെന്ന് ഗതാഗത മന്ത്രി മൈക്കൽ വുഡ് പറയുന്നു

ലോകമെമ്പാടുമുള്ള രാജ്യങ്ങളും കാർ നിർമ്മാതാക്കളും വൃത്തിയുള്ള കാറുകളിലേക്ക് മാറുകയാണ്, അതിനാൽ ലോകത്തിലെ ഏറ്റവും വൃത്തികെട്ട വാഹനങ്ങൾക്കുള്ള ഡംപിങ് ഗ്രൗണ്ടായി മാറുന്നത് തടയാൻ ഞങ്ങൾ വേഗത്തിൽ നീങ്ങുകയാണെന്ന് അധികൃതർഅറിയിച്ചു.മാത്രമല്ലകൂടുതൽ വിലകുറഞ്ഞ കാറുകൾ് ആളുകൾക്ക് നൽകാനും, കുടുംബങ്ങൾക്ക് ഇലക്ട്രിക്, ലോ എമിഷൻ കാറുകൾ വാങ്ങുന്നത് വിലകുറഞ്ഞതാക്കാനും ബിൽ സഹായിക്കും

ജൂലൈ മുതൽ ഇറക്കുമതി ചെയ്ത ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് ഒരു റിബേറ്റ് സ്‌കീം നിലവിലുണ്ട്.കുറഞ്ഞ എമിഷൻ വാഹനങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ ഇത് വിപുലീകരിക്കും, കൂടാതെ ഉയർന്ന മലിനീകരണ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നവരിൽ പണം നിന്നും ഈടാക്കാനും ഈ നിയമം വഴി സാധിക്കും.