സാൽമിയ : സൗഹൃദവേദി സാൽമിയ 'ഓണക്കൂട്ട്-2021' എന്ന തലക്കെട്ടിൽ ഓൺലൈൻ സൗഹൃദസംഗമം നടത്തി. പ്രസിഡന്റ് ജോർജ്ജ് പയസ്സ് അധ്യക്ഷ വഹിച്ച പരിപാടിയിൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതം ആശംസിച്ചു. വിനോദ് ചീപറയിൽ(സാരഥി കുവൈറ്റ്)ഓണ സന്ദേശം നൽകി.റവ:ഫാദർ ജിജി മാത്യു (സെന്റ് തോമസ് മാർത്തോമാ ചർച്ച് ), സക്കീർ ഹുസൈൻ തുവ്വൂർ (ആക്ടിങ് പ്രസിഡന്റ് കെ.ഐ.ജി കുവൈറ്റ് )എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സമുദായങ്ങൾ തമ്മിലുള്ള പരസ്പര സ്‌നേഹ ബന്ധങ്ങൾ കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക ചുറ്റുപാടിൽ ഇത്തരം സൗഹൃദസംഗമങ്ങൾക്ക് പ്രസക്തി ഏറെയാണെന്ന് പ്രഭാഷകർ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഡാനിയേൽ കുര്യൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുസ്തഫ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം )അനുപമ ഗ്രിഫിൻ, ജിയോ കായംകുളം,ജോസഫ് ഗ്രിഫിൻ, അജീഷ ഗ്രിഫിൻ, മുഹമ്മദ് യൂസഫ് നിസാർ, അനു ഡേവിഡ്, പ്രസാദ് കൊയിലാണ്ടി, സിസിൽ കൃഷ്ണൻ എന്നിവർ ആലപിച്ച ഗാനങ്ങൾ പരിപാടിയെ മികവുറ്റതാക്കി.കൺവീനർ മുഹമ്മദ് ഷിബിലി നന്ദി പറഞ്ഞു.