- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അലബാമയിൽ കഴിഞ്ഞ വർഷം ജനനത്തേക്കാൾ കൂടുതൽ മരണം; ചരിത്രത്തിൽ ആദ്യം
അലബാമ: അലബാമ സംസ്ഥാനത്തു 2020 വർഷത്തെ ആകെ ജനന നിരക്ക്, ആ വർഷം മരിച്ചവരേക്കാൾ കുറവാണെന്ന് അലബാമ സംസ്ഥാന ഹെൽത്ത് ഓഫീസർ സ്‌ക്കോട്ട് ഹാരിസ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് മരണനിരക്ക് ജനന നിരക്കിനേക്കാൾ വർധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അലബാമയിൽ 2020ൽ കണക്കുകളനുസരിച്ചു 64714 മരണം റിപ്പോർട്ട് ചെയ്തപ്പോൾ 57641 ജനനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.രണ്ടാം ലോകമഹായുദ്ധ സമയത്തോ 1918 ലെ ഫ്ലൂ മഹാമാരിയുടെ കാലഘട്ടത്തിലോ പോലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. 2020ലേത് 2021 ലും ആവർത്തിക്കപ്പെടാനാണ് സാധ്യതയെന്നും സ്‌ക്കോട്ട് ഹാരിസ് പറഞ്ഞു.
അലബാമ സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ താരതമ്യേനെ കുറവുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഇനിയും ആശുപത്രി കിടക്കകൾ ആവശ്യമാണ്.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കോവിഡ് 19 റിപ്പോർട്ടനുസരിച്ചു അലബാമയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 27.5 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെ 768000 കോവിഡ് കേസുകളും 13000 കോവിഡ് മരണവും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ യുഎസ് ജനന നിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നതായും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)യുടെ അറിയിപ്പിൽ പറയുന്നു.