ഹൂസ്റ്റൻ : മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തതിനെ തുടർന്ന് ഒരു ഓഫീസർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലീസ് തിരിച്ചുവെടിവെച്ചതിൽ പ്രതിയും കൊല്ലപ്പെട്ടു.

സെപ്റ്റംബർ 20 തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. 5350 ഏററാ പാർക്ക്‌ ്രൈഡവിലുള്ള വീട്ടിലാണ് പൊലീസ് വാറന്റുമായി എത്തിയത്. വാതിൽ മുട്ടിവിളിച്ചപ്പോൾ ഒരു സ്ത്രീ വന്ന് കതകുതുറന്നു. പ്രതി എവിടെയെന്ന് ചോദിക്കുന്നതിനിടയിൽ അകത്തുനിന്ന് പൊലീസുകാർക്കെതിരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.

31 വർഷത്തെ സർവീസുള്ള ബിൽ ജെഫറി (54) എന്ന പൊലീസുകാരൻ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ തറച്ചു കയറി. വെടിയേറ്റ 20 വർഷം സർവീസുള്ള സർജന്റ് മൈക്കിൾ വാൻസിനെ (49) അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.

ഗുരുതരാവസ്ഥ പിന്നിട്ടുവെന്നാണ് തിങ്കളാഴ്ച വൈകിട്ട് ഹൂസ്റ്റൻ പൊലീസ് ചീഫ് ട്രോയ ഫിന്നർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചത്.ഹൂസ്റ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ദീർകാലമായി സേവനം അനുഷ്ഠിക്കുന്ന ഇരുവരെ കുറിച്ചും ചീഫിനും സഹപ്രവർത്തകർക്കും വലിയ മതിപ്പായിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടത് 31 വയസ്സുള്ള ബൽക്ക് സസ്പെക്ട് ആണെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല . സംഭവത്തിൽ ഹൂസ്റ്റൻ മേയർ സിൽവസ്റ്റർ ടർണർ നടുക്കം പ്രകടിപ്പിച്ചു. വൈകി കിട്ടിയ റിപ്പോർട്ടിൽ കൊല്ലപ്പെട്ട പ്രതി ഡിയോൺ ലഡറ്റ് (31) ആണെന്ന് തിരിച്ചറിഞ്ഞു. കുപ്രിസിദ്ധ കുറ്റവാളിയാണ് ഇയാൾ.