- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ ക്രിസ്ത്യൻ മതം സ്വീകരിച്ചെന്ന് എംഎൽഎ; സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തരമന്ത്രി
ബെംഗളൂരു: മതപരിവർത്തനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തരമന്ത്രി. ഇക്കാര്യം സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ നിയമ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.
സംസ്ഥാനത്ത് മതപരിവർത്തനം വ്യാപകമാണെന്ന എംഎൽഎ ഗൂലിഹട്ടി ശേഖറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അരഗ ജ്ഞാനേന്ദ്ര. തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്ത്യൻ മതം സ്വീകരിച്ചതായും ശേഖർ വെളിപ്പെടുത്തിയിരുന്നു.
ക്രിസ്ത്യൻ മിഷനറിമാർ ഹൊസദുർഗ മണ്ഡലത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതായി എംഎൽഎ ശേഖർ ആരോപിച്ചിരുന്നു. ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതപരിവർത്തനം നടത്തി. ഇതിൽ തന്റെ അമ്മയും ഉൾപ്പെടും. അമ്മയോട് അവർ കുങ്കുമം ധരിക്കരുതെന്ന് നിർദേശിച്ചു. അമ്മയുടെ മൊബൈൽ റിങ് ടോൺ പോലും ഇപ്പോൾ ക്രിസ്ത്യൻ ഭക്തി ഗാനമാണ്. വീട്ടിലിപ്പോൾ പൂജകളൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ആത്മഹത്യ ചെയ്തുകളയുമെന്നാണ് അമ്മയുടെ മറുപടി.
മുൻ സ്പീക്കർ കെ.ജി ബൊപ്പയ്യ, നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും കർണാടകയിൽ മതപരിവർത്തനം വർധിച്ചു വരുന്നതിലുള്ള ആശങ്ക പരസ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് പഠിക്കണമെന്ന് സ്പീക്കർ വിശ്വേശ്വർ ഹെഡ്ഗെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.