- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സൗത്ത് സിയാറ്റിലെ സിഖ് ടെമ്പിളിന് നേരെ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് സിക്ക് സംഘടന
സൗത്ത് സിയാറ്റിൽ : വാഷിങ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തണെമെന്ന് സെപ്റ്റംബർ 20 ന് സിഖ് കൊയിലേഷൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു .
സെപ്റ്റംബർ 17 ന് അതിക്രമിച്ച് അകത്തു കയറിയ അക്രമികൾ നിരവധി പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തു കൊണ്ട് പോകുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി വാഷിങ്ടൺ കമ്മ്യുണിറ്റി സിഖ് ലീഡർ ഡോ. ജസ്മീത് സിങ് അറിയിച്ചു . ആരാധനക്കും കുട്ടികൾക്ക് പഠിക്കുന്നതിനുമുള്ള ഗൂർമറ്റ് സെന്ററിന് നേരെ നടത്തിയ ആക്രമണം വളരെ വേദനാജനകമാണെന്നും ഡോക്ടർ പറഞ്ഞു .
സ്ഥലത്ത് സ്ഥാപിച്ചിരുന്ന വീഡിയോ ക്യാമറകളിൽ അക്രമി സെന്ററിന്റെ പ്രധാന ഹാളിലുള്ള 'പ്രെയർ ഏരിയ' നശിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് . സെന്ററിൽ ആ സമയത്ത് വേറെ ആരും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു
എഫ്.ബി.ഐ യുമായി സിഖ് കമ്യൂൺ നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വംശീയതയാണോ ഇതിന്റെ പുറകിലുള്ളതെന്ന് കണ്ടെത്തണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .
ഗുരുദ്വാരകൾക്ക് നേരെ ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണെമെന്ന് സിഖ് സമുദായാംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഭയരഹിതമായി ആരാധിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണമെന്നും സിഖ് നേതാക്കൾ അഭ്യർത്ഥിച്ചു .