പാലാ: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടം ഇന്ന് (23/09/2021) ഉച്ചകഴിഞ്ഞ് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ്, ജോമോൾ മാത്യു, പ്രേമ ബിജു, ബെറ്റി റോയ്, സിൽവി വിൽസൺ, അഖിൽ അപ്പുക്കുട്ടൻ, സിനി റോയ്, ജോയി കുഴിപ്പാല, ജോണി കുന്നപ്പള്ളിൽ, രാജൻ ഘൊബ്രറെഡ്, ഡോ രാജു വി ആർ, ഡി എം ഒ ഡോ ജേക്കബ് വർഗീസ്, പി എൻ വിദ്യാധരൻ, ലിബി സി മാത്യൂസ്, സിബി ജോസ് കെ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രാഹം, ഡോ പത്മരാജൻ ടി എ എന്നിവർ പ്രസംഗിക്കും.

2017ൽ കെ എം മാണിയാണ് പൈക ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമിട്ടതെന്നു മാണി സി കാപ്പൻ പറഞ്ഞു. തന്റെ കാലത്ത് കെട്ടിട നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം എൽ എ പറഞ്ഞു.