ടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ പുതിയ കാറുകൾ വാങ്ങുമ്പോഴുള്ള ടാക്സ് തുക വർദ്ധിപ്പിക്കാൻ നീക്കം. പുതിയ ഇടത്തരം കാറുകൾക്ക് ഇതോടെ ശരാശരി 1,294 യൂറോയും, ഇലക്ട്രിക് കാറുകൾക്ക് 4,100 യൂറോയും വില വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.100g/km-ൽ അധികം കാർബൺ പുറന്തള്ളുന്ന വാഹനങ്ങളുടെ Vehicle Registration Tax (VRT)-ൽ 2 മുതൽ 5% വരെ വർദ്ധന വരുത്താനാണ് ടാക്സ് വിദഗ്ദ്ധർ ധനകാര്യവകുപ്പിനോട് ശുപാർശ ചെയ്തിട്ടുള്ളത്.

കൂടാതെ 50,000 യൂറോ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നൽകിവരുന്ന ടാക്സ് ഇളവ് 40,000 മുതൽ 30,000 യൂറോ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് മാത്രമായി പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. നിലവിൽ ഈ കാറുകൾക്ക് 5,000 യൂറോ ടാക്സ് ഇളവുണ്ട്. ഇതോടെ രാജ്യത്ത് വലിയ രീതിയിൽ വിൽപ്പന നടത്തുന്ന Volkswagen ID.3 Family പോലുള്ള ഇലക്ട്രിക് കാറുകൾക്ക് വില വർദ്ധിക്കും.

നിർദ്ദേശിക്കപ്പെട്ട ടാക്സ് മാറ്റങ്ങൾ നടപ്പിൽ വരികയാണെങ്കിൽ 101g/km മുതൽ 105g/km എമിഷൻ ഉള്ള കാറുകൾക്ക് ശരാശരി 604 യൂറോ, 126g/km - 130g/km വരെയുള്ളവയ്ക്ക് 1,141 യൂറോ, 141g/km എമിഷനുള്ള കാറുകൾക്ക് 2,401 യൂറോ എന്നിങ്ങനെ ശരാശരി VRT തുക വർദ്ധിക്കും.191g/km എമിഷൻ ഉള്ള വലിയ എസ്യുവി പോലുള്ള വാഹനങ്ങളുടെ VRT ശരാശരി 8,765 യൂറോയായും വർദ്ധിക്കും.