ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ് തങ്ങളുടെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ പ്രൊമോഷനുകൾക്കായി 30 ലക്ഷം ദിർഹമാണ് യൂണിയൻകോപ് നീക്കിവെച്ചിട്ടുള്ളത്. ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, സ്മാർട്ട് ഫോണുകളും ആഡംബര കാറും സമ്മാനമായി നൽകുന്ന നറുക്കെടുപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഈ സമ്മാന പദ്ധതിക്ക് 'മോർ ഓഫ് എവരിതിങ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഉന്നത നിലവാരത്തിലുള്ള സാധനങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കുന്നതിനുമുള്ള യൂണിയൻകോപിന്റെ ലക്ഷ്യത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഭാഗമായാണ് പുതിയ ആനുകൂല്യങ്ങൾ.

യൂണിയൻകോപിന്റെ വാർഷിക പ്രൊമോഷണൽ ക്യാമ്പയിനുകളുടെ ഭാഗമായാണ് സ്മാർട്ട് ആപിലൂടെ ഇപ്പോൾ വ്യത്യസ്ഥമായൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യൂണിയൻകോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. 30 ലക്ഷത്തിലധികം ദിർഹമാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. സ്മാർട്ട് ആപ് ഉപയോക്താക്കൾക്ക് ആഴ്ചയിലൊരിക്കലും ക്യാമ്പയിനിന്റെ അവസാന സമയത്തും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ ലെക്‌സസ് IS 300 കാറും ഐഫോൺ 12ഉം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ഇത് യൂണിയൻകോപിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളും ക്യാമ്പയിനിന്റെ ഭാഗമാണ്. യുഎഇയിലെ പൊതുസമൂഹത്തിലെ എല്ലാവരിലും യൂണിയൻകോപ് ആപ് ഉപയോഗത്തിലൂടെ ഉപഭോക്തൃ അവബോധവും സന്തുലിതമായ ജീവിത രീതിയും വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റബർ 15 മുതൽ ഓക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന മോർ ഓഫ് എവരിതിങ് ക്യാമ്പനിയിന്റെ ഭാഗമായാണ് ഈ മത്സരങ്ങളും സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഈ ക്യാമ്പയിനിലൂടെ ജനങ്ങളെ യൂണിയൻകോപ് സ്മാർട്ട്ആപ് ഡൗൺലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പർച്ചേയ്‌സ് ചെയ്യുക വഴി ഉപഭോക്താക്കളിൽ സുസ്ഥിരമായൊരു സ്മാർട്ട് ജീവിത ശൈലി വളർത്തിയെടുക്കാനും ഈ ക്യാമ്പയിനും മത്സരങ്ങളും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ചില്ലറ വിപണന രംഗത്ത് അതൊരു ഗുണപരമായ മാറ്റത്തിനും കാരണമാവും. സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ ഡെലിവറി, സാധനങ്ങൾ സ്വീകരിക്കാനും എക്‌സ്‌ചേഞ്ച് ചെയ്യാനുമുള്ള സൗകര്യം എന്നിവയ്ക്ക് പുറമെ പ്രമോഷണൽ ഓഫറുകളും മൂല്യമേറിയ വിലക്കിഴിവുകളും, ഉന്നത നിലവാരത്തിലുള്ള മൂല്യവത്തായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ സ്മാർട്ട്ആപിലൂടെ ലഭിക്കുന്ന ടിപ്പുകളും നിർദേശങ്ങളുമെല്ലാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മൊബൈൽ ഫോണുകളിൽ യൂണിയൻകോപ് സ്മാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് 100 ദിർഹത്തിനോ അതിന് മുകളിലോ ആപ് വഴി സാധനങ്ങൾ വാങ്ങുന്നവർ ലെക്‌സസ് IS 300 കാറും ഐഫോൺ 12ഉം, മറ്റ് നിരവധി സമ്മാനങ്ങളും സ്വന്തമാക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും. സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് ദുബൈ, ഷാർജ നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിലും അജ്മാന്റെ ചില ഭാഗങ്ങളിലും ഡെലിവറി സൗകര്യം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

ഐഫോൺ 12നായുള്ള നറുക്കെടുപ്പ് എല്ലാ ആഴ്ചയും നടക്കും. ഓഫറിന്റെ അവസാന സമയത്തായിരിക്കും ലെക്‌സസ് IS300 കാറിനായുള്ള നറുക്കെടുപ്പ്. ഉപഭോക്താക്കൾ ആപിൽ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ ഫോൺ നമ്പറിലൂടെയോ ഇമെയിൽ വിലാസത്തിലൂടെയോ ആയിരിക്കും സമ്മാന വിവരം അറിയിക്കുക. അതുകൊണ്ടുതന്നെ മൊബൈൽ നമ്പർ ശരിയായി നൽകണമെന്നും യുഎഇക്ക് പുറത്തുനിന്ന് പങ്കെടുക്കുന്നവർ രാജ്യത്തിന്റെ കോഡ് ശരിയായി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിജയികുന്നവർ നറുക്കെടുപ്പ് വൗച്ചർ അല്ലെങ്കിൽ ഇലക്ട്രോണിക് നോട്ടിഫിക്കേഷനും പാസ്‌പോർട്ടിന്റെ പകർപ്പോ ഐ.ഡി കാർഡോ പോലുള്ള തിരിച്ചറിയൽ രേഖകളും സമ്മാനം സ്വീകരിക്കാനായി ഹാജരാക്കണമെന്നും അദ്ദേഹം അറിയിച്ചു.