കോവിഡ് മഹാമാരി കാലത്ത് ബഹറിനിൽ സ്ഥാപിതമായ ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെവാർഷികവും അവാർഡ് ദാന ചടങ്ങും സെപ്റ്റംബർ മാസം 25 -ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 -ന് നടക്കുമെന്ന് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പ്രഖ്യാപിച്ചു.

ബഹറിൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്‌സ് മുൻ മന്ത്രിയും നിലവിൽ Sustainable എനർജിഅഥോറിറ്റിയുടെ തലവനുമായ ഹിസ് എക്‌സലൻസി ഡോക്ടർ അബ്ദുൽ ഹുസൈൻ ബിൻഅലി മിർസ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് മീഡിയ സിറ്റിയുടെ ബിസിനസ്എക്‌സലൻസ് അവാർഡ് ബഹ്‌റൈ നിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസിഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി. ബാബുരാജിന് സമ്മാനിക്കും. കൂടാതെ ഈ വർഷത്തെബിഎംസി സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് സൽമാനിയ ഹോസ്പിറ്റലിൽപ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബഹറിൻ സ്വദേശിയായ സാമൂഹിക പ്രവർത്തകഇമാൻ കാസിം മുഹമ്മദ് -ന് സമ്മാനിക്കും.

കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽസെക്രട്ടറി കെ.എസ്. പ്രസാദ്, അമിറ്റി യൂണിവേഴ്‌സിറ്റി അഡൈ്വസറി ബോർഡ് മെമ്പർ ഡോക്ടർ എ. മാധവൻ,മ്യൂസിക് ഡയറക്ടർ രാജു രാജൻ പിറവം എന്നിവരെ കൂടാതെ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു സംസാരിക്കും. മുന്നൂറോളംകുട്ടികൾ കല അഭ്യസിക്കുന്ന ഐമാക് കൊച്ചിൻ കലാഭവൻ ബഹറിൻ മീഡിയ സിറ്റിയുടെ ഭാഗമാണ്.

കൂടാതെ, വിദ്യാഭ്യാസരംഗത്ത് കയ്യൊപ്പ് ചാർത്തുക എന്ന ലക്ഷ്യവുമായി പുതിയ സംരംഭമായ ഐമാക് അക്കാദമിയും പ്രവർത്തന മാരംഭിച്ചു. മാറിയ സാഹചര്യത്തിൽ ബഹറിൻ മീഡിയസിറ്റിയിലെ വെർച്ചൽ പ്ലാറ്റ്‌ഫോം ബഹറിനിലെ നൂറുകണക്കിന് കലാകാരന്മാർക്ക് ആശ്രയമായിമാറിയതായി മീഡിയ ആൻഡ് അഡ്‌മിനി സ്‌ട്രേഷൻ ഹെഡ്  പ്രവീൺ കൃഷ്ണ പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് ബഹറിൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസംനീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2021 എന്ന ഓണാഘോഷ പരിപാടിയിൽ, ജാതി മത രാഷ്ട്രീയഭേദമന്യേ പതിനെട്ട് സംഘടനകളാണ് സഹകരിച്ചത്. മലയാളികളായ എല്ലാവർക്കും ഓണംആഘോഷിക്കുവാൻ അവസരം ലഭിക്കണം എന്ന ആശയത്തിലൂന്നിയാണ് മീഡിയ സിറ്റി യുടെപ്ലാറ്റ്‌ഫോം ഫ്രീയായി തുറന്നുകൊടുത്തത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ചടങ്ങു കളിൽ വച്ച്-മീഡിയ സിറ്റിയുടെ പുതിയ സംരംഭങ്ങളായ ഫിലിം സൊസൈറ്റി, പ്രിവിലേജ് കാർഡ്, ക്വിസ്‌കോമ്പറ്റീഷൻ, അന്താക്ഷരി മത്സരം, അക്കാദമി, ഭാഷാ പഠന കേന്ദ്രം എന്നിവയും ഉദ്ഘാടനംചെയ്യപ്പെട്ടതായി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

ശ്രാവണ മഹോത്സവ ത്തിന്റെസമാപനദിവസമായ വാർഷികത്തോടനുബന്ധിച്ച് കേരള ത്തിന്റെ തനത് കലാരൂപ ങ്ങളായഓട്ടംതുള്ളൽ, ചാക്യാർകൂത്ത്, തിരുവാതിര, ഗാന മേള തുടങ്ങിയ കലാപരിപാടി കളുംഉണ്ടായിരിക്കുന്നതാണ്.നാളിതുവരെ സഹകരിച്ച മുഴുവൻ പ്രായോജകരെയും കലാകാരന്മാരെയും ബിഎംസി ചാനലുകളിലെ പതിനാ യിരക്കണക്കിന് പ്രേക്ഷകരെയും നന്ദി യോടെ ഓർക്കു ന്നത് ആയി അദ്ദേഹം പറഞ്ഞു.ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫ്രാൻസിസ്‌കൈതാരത്ത്, മീഡിയ ആൻഡ് അഡ്‌മിൻ ഹെഡ് പ്രവീൺ കൃഷ്ണ, മുഖ്യ പ്രായോജക രായയൂണികോ സി. ഇ. ഒ. ജയശങ്കർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.