- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാ സഭയോടും കല്ലറങ്ങാട്ട് പിതാവിനോടുമൊപ്പം എസ്.എം.സി.സി ഓഫ് നോർത്ത് അമേരിക്ക
ഷിക്കാഗോ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് നാഷണൽ പ്രസിഡന്റ് സിജിൽ പാലയ്ക്കലോടിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള വിമർശനങ്ങളും സംഭവവികാസങ്ങളും വിശദമായി ചർച്ച ചെയ്തു.
മാർ കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണവും, അവസരോചിതമായ ഇടപെടലും ഈ കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും യോജിച്ചതാണെന്ന് നാഷണൽ സെക്രട്ടറിയും ഗ്ലോബൽ സെക്രട്ടറിയുമായ മേഴ്സി കുര്യാക്കോസ് പറയുകയുണ്ടായി.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യവും വിധേയത്വവും പ്രഖ്യാപിച്ച് എസ്.എം.സി.സി ഗ്ലോബൽ ചെയർമാനും ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ജോർജുകുട്ടി പുല്ലാപ്പള്ളി സംസാരിച്ചു.
സഭയുടേയും സഭാ മക്കളുടേയും ഉന്നതിയിൽ തടസ്സമാകുന്ന പ്രവർത്തികളെ ശക്തമായി നേരിടുമെന്നു വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ അറിയിച്ചു. സഭയ്ക്കും സഭാധികാരികൾക്കുമെതിരേയുള്ള തെറ്റായ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രഷറർ ജോസ് സെബാസ്റ്റ്യൻ ആവശ്യപ്പെടുകയുണ്ടായി.
മാർ കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണത്തിനും, അവസരോചിതമായ ഇടപെടലിനും ദൈവത്തിന് നന്ദി പറയുന്ന യോഗ തീരുമാനങ്ങൾ ഇന്ത്യയിലും കേരളത്തിലുമുള്ള ഭരണാധികാരികളെ രേഖാമൂലം അറിയിക്കുമെന്ന് പ്രസിഡന്റ് സിജിൽ പാലയ്ക്കലോടി അറിയിച്ചു.
എൽസി വിതയത്തിൽ, മാത്യു തോയലിൽ, മാത്യു ചാക്കോ കൊച്ചുപുരയ്ക്കൽ, ജോസഫ് പയ്യപ്പള്ളിൽ, ജിയോ കടവേലിൽ, കുര്യാക്കോസ് ചാക്കോ എന്നിവരും പിതാവിന് ഐക്യദാർഢ്യം അറിയിക്കുകയും യോഗത്തിൽ പങ്കുചേരുകയുമുണ്ടായി. മേഴ്സി കുര്യാക്കോസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.