വാഷിങ്ടൺ: വാഷിങ്ടൺ ഡി സി മെട്രോപോളിറ്റൻ ഏരിയയിലെ മലയാളി സോക്കർ പ്രേമികളുടെ സംഘടനയായ മലയാളി സോക്കർ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2021 എംഎസ്എൽ സോക്കർ ടൂർണ്ണമെന്റ് നവംബർ 2 നു വിർജീനിയയിൽ വച്ച് നടത്തപ്പെടുന്നു.

വാഷിങ്ടൺ റീജിയണിലെ മികച്ച ടീമുകളായ വാഷിങ്ടൺ ഖലാസീസ്, മേരിലാൻഡ് സ്ടക്കേഴ്സ്,
സെന്റ് ജൂഡ്, റിച്ചമണ്ട് ബ്ലാസ്റ്റേഴ്സ്, ബാൾട്ടിമോർ ഖിലാഡീസ് എ&ബി എന്നീ ടീമുകളാണീ വർഷത്തെ ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്നത്.

സാംസൺ പ്രോപ്പർട്ടീസ് ഗ്രാന്റ് സ്പോൺസർ ആയ ടൂർണ്ണമെന്റ് ഒരു വലിയവിജയമാക്കി തീർക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ് സി.എം , സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കർ, ഷാജൻപോൾ, അനിൽ ജെയിംസ്, ദിനേശ് മുല്ലത്ത്, ബിപിൻ ബെനഡിക്ട് തുടങ്ങിയ സംഘാടക സമിതിഅറിയിച്ചു.