- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അനാസ്ഥ അന്വേഷിക്കണം - മിനി വേണുഗോപാൽ
തൃക്കുന്നപ്പുഴയിൽ ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങിയ ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കടുത്ത അനാസ്ഥയാണ് കാണിച്ചത്അടിയന്തിര ഇടപെടൽ നടത്താതിരുന്ന പൊലീസിന്റെ സമീപനം കുറ്റകരമായ അനാസ്ഥയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജന. സെക്രട്ടറി മിനി വേണുഗോപാൽ പ്രസ്താവിച്ചു.
സംഭവത്തിലെ മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റുചെയ്യണം. പ്രതികൾക്കനുകൂലമായ സാഹചര്യമൊരുക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമാവും. സ്ത്രീകൾക്ക് യാത്രാ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്.സഹായം തേടിയ യുവതിയെയും കുടുംബത്തെയും അവഗണിക്കുകയും ആശുപത്രിയിൽ എത്തിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും
വീഴ്ചവരുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരിൽ വകുപ്പുതല അന്വേഷണം നടത്തി സർക്കാർ നടപടിയെടുക്കണമെന്നും മിനി വേണുഗോപാൽ ആവശ്യപ്പെട്ടു.
Next Story