ദേശീയ ദിനാഘോഷം പ്രമാണിച്ച് ജിദ്ദയിലെ മുഴുവൻ പാർക്കിങുകളിലും ഇന്ന് വാഹനങ്ങൾക്ക് സൗജന്യമായി നിർത്തിയിടാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്കിങ് സേവനം നൽകുന്ന മൗഖിഫുമായി സഹകരിച്ചാണിത്. ദേശീയ ദിനത്തിന്റെ ഭാഗമായി ഇന്ന് രാത്രി പന്ത്രണ്ട് വരെയാണ് സൗജന്യ പാർക്കിങ് അനുവദിക്കുക. ജിദ്ദയിൽ ഇന്ന് രാത്രി ഒൻപതിന് റെഡ് സീ മാളിന് എതിർവശത്ത് വെടിക്കെട്ടുണ്ട്.

രാത്രി എട്ടേ കാലിന് കോർണിഷിൽ സൗദി റോയൽ ഗാർഡിന്റെ പരേഡും നടക്കും. ദേശീയ ദിനാഘോഷങ്ങൾക്കായി എത്തുന്നവരെ കണക്കാക്കിയാണ് ആനുകൂല്യം. ആഘോഷത്തിന്റെ ഭാഗമായി വിവിധ ഇന്റർനെറ്റ് സേവന ദാതാക്കൾ മൊബൈൽ കമ്പനികൾ വഴി ഒരു ദിവസത്തെ സൗജന്യ ഇന്റർനെറ്റും നൽകുന്നുണ്ട്