- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രമ്പ് ജനസമ്മതിയിൽ ജോ ബൈഡനേക്കാൾ ബഹുദൂരം മുന്നിലെന്ന് സർവ്വെ
വാഷിങ്ടൺ: രജിസ്റ്റ്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ് സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ' റിപ്പോർട്ട് ചെയ്തു.
രജിസ്റ്റ്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രമ്പിന് ലഭിച്ചപ്പോൾ 46 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ചത്. മാത്രമല്ല 51 ശതമാനം സർവ്വെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത് പ്രസിഡന്റ് എന്ന നിലയിൽ ബൈഡനേക്കാൾ നല്ല പ്രസിഡന്റ് ട്രമ്പ് എന്നാണ്.
ഔട്ട് ട്രേയ്ഡ് ഡിൽസ്, മിഡിൽ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളിൽ നടപ്പാക്കിയ വേതനവർദ്ധനവ്, എന്നിവ ട്രമ്പിനു തുല്യമായപ്പോൾ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തിരക്കു പിടിച്ച സൈനീക പിന്മാറ്റം, അഫ്ഗാൻ സിവിലിയൻസിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവം, അതിർത്തിയിൽ നിയമവിരുദ്ധമായ വൻ കുടിയേറ്റം, അഫ്ഗാനിസ്ഥാൻ അഭയാർത്ഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയിൽ കുറവു വരുത്തിയതായി ഹിൽ റിപ്പോർട്ടു ചെയ്തു.
കൊറോണ വാക്സിനേഷൻ കൈകാര്യം ചെയ്തതിലും ബൈഡന് പൂർണ്ണമായും വിജയിക്കാനായില്ലെന്നും സർവ്വെ ചൂണ്ടികാട്ടുന്നു.ക്യൂനിപിയക്ക് യൂണിവേഴ്സിറ്റി ഈയിടെ നടത്തിയ സർവ്വെയിലും ബൈഡൻ കൊറോണ വൈറസ് ്രൈകസിസ് വിഷയത്തിലും ബൈഡന് പിന്തുണ ലഭിച്ചത് 48 ശതമാനം അമേരിക്കൻ രജിസ്റ്റ്രേർഡ് വോട്ടർമാരിൽ നിന്നാണ്. സെപ്റ്റംബർ 15 മുതൽ 16 വരെ തിയ്യതികളാണ് സർവ്വെ സംഘടിപ്പിച്ചത്.