മാഹി: മയ്യഴി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ വാർഷിക തിരുനാളിനോടനുബസിച്ച് നിർമ്മിക്കുന്ന പന്തലിന്റെ കാൽ നാട്ടുകർമ്മം രാവിലെ ദിവ്യബലിക്കുശേഷം പള്ളി പരിസരത്ത് നടന്നു.

ഇടവക വികാരി റവ.ഫാദർ. വിൻസെന്റ് പുളിക്കൽ ആശിർവാദിച്ചു. സഹവികാരി ഫാദർ ഷിബു , ഡീക്കൻ ബ്രദർ സ്റ്റീവൻസൺ, ആവില, ക്ലൂണി കോൺവെന്റുകളിലെ സിസ്റ്റേഴസും സന്നിഹിത രായിരുന്നു. പാരീഷ് കൗൺസിൽ സെക്രട്ടറി സജീസാമുവൽ. പന്തൽ കമ്മറ്റി കൺവീനർ കെ. ഇ നിക്‌സൺ, ഇ. എക്‌സ് അഗസ്റ്റിൻ, ശശി എന്നിവർ നേതൃത്വം നൽകി. മറ്റ് പരീഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനവും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 5 മുതൽ 22 വരെ യാണ് മാഹിയിൽ വിശുദ്ധ അമ്മത്രേസ്യാപുണ്യ വതിയുടെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.