കണ്ണുർ: കണ്ണുർ കോർപറേഷനിലെ വാരം ചതുരക്കിണറിൽ വയോധികയെ ആക്രമിച്ച് കമ്മൽ കവർന്നു. ചതുരക്കിണർ ടി.കെ.ഹൗസിൽ ആയിഷയെ (75)യാണ് ക്രൂരമായി മർദ്ദിച്ച ശേഷം കമ്മൽ കവർന്നത്.

ആയിഷയുടെ ഇരുചെവികൾക്കും മുറിവേറ്റിട്ടുണ്ട്.വാരിയെല്ലുകൾ ഒടിയുകയും കാലുകൾക്ക് പരുക്കുപറ്റുകയും ചെയത ഇവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കവർച്ചക്കിടെ ചെറുത്തു നിന്ന സമയമാവാം പരുക്ക് പറ്റിയ തെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രാർത്ഥനക്കു വേണ്ടി എഴുന്നേറ്റ് പുറത്തിറങ്ങിയ സമയമാണ് കവർച്ചക്കിരയായത്.

വീട്ടിൽ ഇവർ ഒറ്റക്കാണ് താമസം. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിനു പുറത്തെ പൈപ്പ് മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മുറിച്ച പൈപ്പിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് നോക്കാനാണ് ആയിഷ വീടിനു പുറത്ത് ഇറങ്ങിയതെന്ന് അയൽവാസികൾ പറഞ്ഞു.