ചെന്നൈ: ഒമ്പത് വർഷം മുൻപു ദലിത് നേതാവിനെ കൊലപ്പെടുത്തിയ കേസിൽപ്പെട്ട 70കാരിയുടെ തലയറുത്തു. പശുപതി പാണ്ഡ്യനെ വധിച്ച കേസിലെ അഞ്ചാം പ്രതിയായ നിർമലാ ദേവി (70) യുടെ തലയാണ് അറുത്തെടുത്തത്.

കൃത്യം ചെയ്തത് പാണ്ഡ്യന്റെ അനുയായികളാണെന്നു പൊലീസ് അറിയിച്ചു. വർഷങ്ങൾ നീണ്ട ആസൂത്രണത്തെ തുടർന്നാണു കൊല നടത്തിയതെന്നും 18 പേരെ പ്രതികളാക്കി കേസെടുത്തതായും പറഞ്ഞു.

നിർമലയുടെ തല പാണ്ഡ്യന്റെ വീട്ടിലെത്തിച്ച് ഫോട്ടോയ്ക്കു താഴെ സ്ഥാപിക്കുകയായിരുന്നു. ബൈക്കിലെത്തിയ 2 പേരാണ് അടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തിയത്.