- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനക്കായി ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നു; പോർഷെയുടെ കരേര എസ് സ്വന്തമാക്കി മംമ്ത മോഹൻദാസ്
ലംബോർഗിനിയും പോർഷേയും തുടങ്ങി ആഡംബര വാഹനങ്ങളോട് ഭ്രമമുള്ള മലയാളി നടന്മാർ ധാരാളം ഉണ്ട്. എന്നാൽ പൊതുവേ മലയാളി നടിമാരിൽ വാഹന കമ്പം കുറവാണ്. എന്നാൽ ഇപ്പോൾ പോർഷെയുടെ കരേര എസ് സ്വന്തമാക്കി താനും ഒരു വാഹന പ്രേമിയാണെന്ന് വിളിച്ചു പറയുകയാണ് നടി മംമ്താ മോഹൻദാസ്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും പാർഷെയുടെ സ്പോർട്സ് കാർ 911 കരേര എസ് ആണ് താരം പുതുതായി വാങ്ങിയത്.
1.84 കോടി രൂപ എക്‌സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേരയാണ് മംമ്ത തന്റെ ഗാരിജിലെത്തിച്ചത്. ഒരു സ്വപ്നം സാക്ഷാത്കരിച്ച ദിവസമാണ് ഇന്നെന്നും നിനക്കുവേണ്ടി ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നെന്നുമാണ് പോർഷെയുടെ ചിത്രം പങ്കുവച്ച് മമ്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കുറച്ചു നാളുകൾക്കു മുൻപ്, ഹാർലി ഡേവിഡ്‌സൺ ബൈക്ക് ഓടിക്കുന്ന വിഡിയോ മംമ്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 15 വർഷം മുൻപ് ബെംഗളൂരുവിൽ താൻ ബൈക്ക് ഓടിച്ചിരുന്നെന്നും അന്ന് താരം പറഞ്ഞിരുന്നു.
പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. മൂന്നു ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തും 530 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് 3.7 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 308 കിലോമീറ്റർ.