- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് ലൈസൻസിന്റെയും, വാഹന പെർമിറ്റുകളുടെയും കാലാവധി നീട്ടണം; നിധിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതമന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു.
ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റനസ് സർട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരി കണക്കിലെടുത്ത് മുൻപ് ദീർഘിപ്പിച്ച കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുകയാണ്. കോവിഡ് പ്രശ്നങ്ങൾ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് വാഹന സംബന്ധമായ രേഖകൾ പുതുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story