- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
11കാരിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി; അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

സാൻഡൽപുർ: 11കാരിയുടെ കൈ തിളച്ച എണ്ണയിൽ മുക്കിയ അയൽവാസിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖി മക്വാന എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ സാൻഡൽപുർ പട്ടണത്തിലാണ് സംഭവം നടന്നത്. കളവ് പറയുന്നതല്ലെന്ന് തെളിയിക്കാനാണ് 11 വയസ്സുള്ള പെൺകുട്ടിയെ ഇവർ ക്രൂരമായി ഉപദ്രവിച്ചത്.
മറ്റൊരു പുരുഷനുമായി സ്ത്രീ സംസാരിച്ച് നിൽക്കുന്നത് പെൺകുട്ടി കണ്ടിരുന്നു. ഇത് മറ്റാരോടെങ്കിലും പറഞ്ഞോ എന്ന് സ്ത്രീ ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. എന്നാൽ പറയുന്നത് കള്ളമല്ലെന്ന് വിശ്വസിക്കണമെങ്കിൽ തിളച്ച എണ്ണയിൽ കൈ മുക്കണമെന്ന് ലഖി ആവശ്യപ്പെട്ടു.
ഇതു കേട്ട് പേടിച്ച് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പെൺകുട്ടിയുടെ വീട്ടിലെത്തി ചികിത്സ സംബന്ധിച്ച വിവരങ്ങൾ തിരക്കാനും സംഭവത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയെ യുവതി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

