- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളി ഭവാനിപൂരിൽ നിന്ന് തുടങ്ങും; ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ ധാരാളമെന്ന് മമത ബാനർജി
കൊൽക്കത്ത: ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തന്നെ ധാരാളമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്നും താലിബാനി ബിജെപിക്ക് ഇന്ത്യയെ നശിപ്പിക്കാൻ കഴിയില്ലെന്നും മമത പറഞ്ഞു.'കളി ഭവാനിപൂരിൽ നിന്ന് തുടങ്ങും. രാജ്യമെമ്പാടും വിജയക്കുമ്പോൾ കളി അവസാനിക്കും,'' മമത പറഞ്ഞു.
സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ്. നന്ദിഗ്രാമിൽ തോറ്റ മമതയ്ക്ക് ഭവാനിപൂരിൽ മത്സരം നിർണായകമാണ്.തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരും. ഭവാനിപൂരിൽ നിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.
Next Story